പിറവം.... (Piravomnews.in)ഹൈക്കോടതി അഭിഭാഷകൻ പി.ജി മനുവിൻ്റെ ആത്മഹത്യയിൽ ഒരാളെ അറസ്റ്റ് ചെയ്തു. പിറവം അഞ്ചപ്പട്ടി സ്വദേശി ജോൺസൺ ജോയിയാണ് അറസ്റ്റിലായത്. പുതിശ്ശേരിപ്പടി കുരുശുപ്പള്ളിയ്ക്ക് സമീപമുള്ള വാടക വീട്ടിൽ വെച്ച് കഴിഞ്ഞ വർഷം നവംബറിൽ ഭാര്യയ്ക്കും സഹോദരിക്കും മുന്നിൽവെച്ച് മനുവിനെ ദേഹോപദ്രവമേൽപ്പിച്ചാണ് വീഡിയോ പകർത്തിയത്

ജാതി അധിക്ഷേപം നടത്തി, പണം ആവശ്യപ്പെട്ടു, വീഡിയോ ഉപയോഗിച്ച് മനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും കേസ് അന്വേഷിക്കുന്ന വെസ്റ്റ് പോലീസ് പറഞ്ഞു. കൂടുതൽ ആളുകൾ കണ്ണിയായി സമൂഹ മാധ്യമങ്ങളിലും, ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിപ്പിച്ചിട്ടുണ്ട്. ഇത് അന്വേഷിച്ച് ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും, ഇതിന് പിന്നിൽ എൻ ഐ എ യായി ബന്ധപ്പെട്ട കേസിന്റെ കൈക്കാര്യം ചെയ്തതുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു
മനുവിനെതിരെ പ്രചരിപ്പിച്ച വീഡിയോ ജോൺസൺ ചിത്രീകരിച്ചത് കഴിഞ്ഞ നവംബറിലെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് ഗവ. മുൻ സീനിയർ പ്ലീഡർ പി.ജി മനുവിനെ കൊല്ലത്തെ ആനന്ദവല്ലീശ്വരത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങൾക്കായി കൊല്ലത്ത് എത്തിയത് ആയിരുന്നു.
PG Manu's death; one person arrested
